Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Representatives

Idukki

വികസനസ്വ​പ്‌​ന​ങ്ങ​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ

തൊ​ടു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലെ ഇ​ടു​ക്കി, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്നു വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളും വി​ക​സ​ന​സ്വ​പ്‌​ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു.

ഇ​ടു​ക്കി

ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. പ​ട്ട​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭൂ ​വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന. പ​ട്ട​യം ല​ഭി​ക്കാ​ന്‍ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യ​ത്യ​സ്ത​മാ​യ ത​ട​സ​ങ്ങ​ളാ​ണ് നി​ല നി​ല്‍​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല നി​ല്‍​ക്കു​ന്ന നി​ര​വ​ധി ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കും. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പ​ട്ട​യ​ഭൂ​മി​യി​ലെ നി​ര്‍​മാ​ണ​നി​രോ​ധ​നം നീ​ക്കും. ക​ട്ട​പ്പ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ട്ട​ണ​ങ്ങ​ളി​ലെ ഷോ​പ്പ് സൈ​റ്റു​ക​ള്‍​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ക​ര്‍​ഷ​ക​ര്‍​ക്കു മേ​ല്‍ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ദ്രോ​ഹ​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ പ​രി​ഗ​ണ​ന ന​ല്‍​കും.

ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി​ക​ള്‍ കൊ​ണ്ടു​വ​രും. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ശാ​ശ്വ​ത​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മം സ​ര്‍​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കും. കാ​യി​ക മേ​ഖ​ല​യ്ക്കും കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കു​മാ​യി ക​ളി​ക്ക​ള​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നും ശ്ര​മി​ക്കും.

റോ​യി കെ.​പൗ​ലോ​സ്

പീ​രു​മേ​ട്

പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തും. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​യ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ടൂ​റി​സം മേ​ഖ​ല​യി​ല്‍ വാ​ഗ​മ​ണ്‍, തേ​ക്ക​ടി, കു​ട്ടി​ക്കാ​നം, പ​രു​ന്തും​പാ​റ, പ​ഞ്ചാ​ലി​മേ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി ടൂ​റി​സം ഹ​ബ്ബി​ന് രൂ​പം ന​ല്‍​കും. കു​ട്ടി​ക്കാ​നം കേ​ന്ദ്രീ​ക​രി​ച്ച് ഐ​ടി പാ​ര്‍​ക്ക് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും. തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ ല​യ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ഴും പ​ല തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളും ക​ഴി​യു​ന്ന​ത്. അ​വ​ര്‍​ക്ക് സു​ര​ക്ഷി​ത താ​മ​സ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. മ​ണ്ഡ​ല​ത്തി​ലെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ന​ട​പ്പാ​ക്കും.

സി​റി​യ​ക് തോ​മ​സ്

Latest News

Corehub Up